കൽപ്പറ്റ: മുണ്ടക്കൈ ദുരന്ത പാശ്ചാത്തലത്തിൽ ജില്ലയിൽ പരിസ്ഥിതി പ്രവർത്തകർ ഒത്തുചേരുന്നു. 2024 സെപ്തംബർ 21 ശനിയാഴ്ച 2 മണിക്ക് എം ജി ടി ഹാളിലാണ് പരിപാടി.
ഉരുൾപൊട്ടലിന് നിദാനമായ വസ്തുതകളെ സംബസിച്ച് പൊതു സമൂഹത്തിൽ ഭിന്നത രൂപപ്പെട്ട സാഹചര്യത്തിലാണ് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രകൃതിസ്നേഹികളുടെ ഒത്തുചേരലിന് മുൻകൈ എടുക്കുന്നത്. തനത് നെൽവിത്തുകളുടെ സംരക്ഷകനായ പാരമ്പര്യ കർഷകൻ പത്മശ്രീ ജേതാവായ ചെറുവയൽ രാമൻ യോഗം ഉദ്ഘാടനം ചെയ്യും.
സുരക്ഷിത വാസസ്ഥലം അവകാശം എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രകൃതി സംരക്ഷണ പ്രവർത്തകരും സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികളായ വർഗീസ് വട്ടേക്കാട്, പി ജി മോഹൻദാസ്, ബഷീർ ആനന്ദ് ജോൺ തുടങ്ങിയവർ അറിയിച്ചു.