ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ആയഞ്ചേരി ടൗണില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവൃത്തി നടത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍, ഹരിതസേനാംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടൗണില്‍ ശുചീകരണ പ്രവൃത്തി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് എം സി എഫിലേക്ക് മാറ്റുകയും ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും ചെയ്തു. തുടര്‍ന്ന് ജൈവ മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കുന്നതിനും, അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറുന്നതിനും ഉദ്യോഗസ്ഥര്‍ ടൗണിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലും കയറി നിര്‍ദ്ദേശം നല്‍കി.
വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഷറഫ് വെള്ളിലാട്ട്, പി.എം ലതിക, ടി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ എന്‍.അബ്ദുല്‍ഹമീദ്, ടി.കെ. ഹാരിസ്, എം.വി.ഷൈബ, പി.കെ. ലിസ, പി.കെ ആയിഷ ടീച്ചര്‍, സി.എം. നജ്മുന്നിസ, പഞ്ചായത്ത് സെക്രട്ടറി പി.കെ. സുജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍, വി. ഇ. ഒ. വിജിത്ത്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മന്‍സൂര്‍ എടവലത്ത്, കണ്ണോത്ത് ദാമോദരന്‍, കെ. സോമന്‍, വി.ഹനീഫ്, സി.എച്ച്. ഹമീദ്, ആനാണ്ടി കുഞ്ഞമ്മദ്, വി.എസ്.എച്ച്.തങ്ങള്‍, മുത്തു തങ്ങള്‍ എന്നിവര്‍ പ്രവൃത്തിക്ക് നേതൃത്വം നല്‍കി.