വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കൊല്ലം: പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നടക്കുന്ന ടെക്‌നോ കല്‍ച്ചറല്‍ ഫെസ്റ്റ് ‘എക്ത 23’ യുടെ ഭാഗമായ ടെക് ബിനാലെ കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ജിനീയറിങ് പഠന രംഗത്തെ കേരളത്തിലെ മികച്ച കോളേജായ യുകെഎഫിലെ വിദ്യാര്‍ഥികളുടെ മനസ്സില്‍, ഇത്ര ചെറുപ്രായത്തില്‍ ഉണ്ടായത് വ്യത്യസ്തമായ കാഴ്ച്ചപ്പാടാണെന്നും, പഞ്ചഭൂതങ്ങളായ പ്രകൃതിയുടെ ദൃശ്യാവിഷ്‌കാരം പ്രകൃതിയിലൂടെ തന്നെ കാഴ്ച്ചവച്ച വിദ്യാര്‍ഥികളുടെ കഴിവിനെ അഭിനന്ദിക്കുന്നു എന്നും പി.കെ.ശശി പറഞ്ഞു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ അനീഷ്.വി.എന്‍ സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ, അക്കാഡമിക് ഡീന്‍ ഡോ.ജയരാജു മാധവന്‍, പിടിഎ പാട്രണ്‍ എ.സുന്ദരേശന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്.പ്രണവ്, വൈസ് ചെയര്‍മാന്‍ ഗായത്രി ജയറാം എന്നിവര്‍ പ്രസംഗിച്ചു.
നാശത്തിനും സൃഷ്ടിക്കും കഴിവുള്ള അഗ്‌നി, വ്യത്യസ്ത സംസ്‌കാരങ്ങളിലും ഭൂഖണ്ഡങ്ങളിലും വ്യാപിച്ചു കിടക്കുന്ന ചരിത്രം പറയുന്ന പായ്കപ്പല്‍, മനുഷ്യ ഭാവനയെ ആകര്‍ഷിക്കുന്ന വിണ്ണിലെ മാലാഖമാരായ മേഘങ്ങള്‍, ജീവന്റെ പ്രധാന ഘടകമായ ജലത്തിന്റെ കലാപരമായ പര്യവേക്ഷണം, അത്ഭുതത്തിന്റെയും നിഗൂഢതയുടെയും ഒപ്പം മനുഷ്യ മനസിനെ ആകര്‍ഷിക്കുന്ന ജലകന്യക, മാലിന്യത്തിന്റെ ലോകത്ത് അവശിഷ്ടമടങ്ങിയ കടലില്‍ നിന്നും ഉയര്‍ന്നു വരുന്ന നീരാളി, മാനവികതയുടെ പ്രകൃതിയും വ്യവസായവും സൂചിപ്പിക്കുന്ന രണ്ട് മുഖങ്ങള്‍ എന്ന അര്‍ഥം നല്‍കുന്ന നിര്‍മിതി, ഗുരുത്വാകര്‍ഷണം എന്ന അദൃശ്യ ശക്തിയെ സൂചിപ്പിക്കുന്ന നിര്‍മിതി, പുരാതന ലോകത്തെ അത്ഭുതമായ ദിനോസറുകളുടെ അസ്തിപഞ്ജരം, മനുഷ്യ ജീവിതത്തിന്റെ നാനോന്മുഖതയെ പ്രതിനിധീകരിക്കുന്ന മഴവില്ല് തുടങ്ങിയ വ്യത്യസ്ത നിര്‍മിതികളുടെ പ്രദര്‍ശനമടങ്ങിയ ടെക്ബിനാലെ നൂറില്‍പരം വിദ്യാര്‍ഥികളുടെ പങ്കാളിത്തത്താലാണ് നിര്‍മിച്ചിട്ടുള്ളത്. കോളേജിലെ വിദ്യാര്‍ഥികളായ കിരണ്‍.എസ്, വിഘ്‌നേഷ്.വി.എസ്, അമല്‍.ആര്‍, വിശാല്‍.വി, അര്‍പിത്.ബി.കൃഷ്ണ, എസ്.അഭയ്ദര്‍ശ്, രഞ്ചിത്ത്.ആര്‍.എസ്, ആരോമല്‍ കൃഷ്ണ, യദുകൃഷ്ണ.യു.ജി, അപര്‍ണ.എസ്.ബി, സൂരജ്.എസ്, ജിതിന്‍ പ്രശാന്ത്, വരുണ്‍ സലിം എന്നിവരുള്‍പ്പെട്ട സംഘമാണ് നിര്‍മിതികള്‍ രൂപകല്‍പ്പന ചെയ്തത്.
മെയ് നാലിന് വൈകിട്ട് 3.45 ന് പാട്ട്‌ഹോളിക് എന്ന മ്യൂസിക് ബാന്‍ഡിന്റെ സംഗീത വിരുന്ന് ഉണ്ടായിരിക്കുന്നതാണ്. 5.15 ന് ഇന്‍ഡ്യന്‍ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ ശ്രീ. ഷൈജു ദാമോദരന്‍ ഇന്റര്‍ കോളേജിയേറ്റ് ഡാന്‍സ് ഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് രാത്രി 7.45 ന് ബ്രോഹൗസ് മ്യൂസിക് ബാന്‍ഡിന്റെ ഡിജെയും ഒരുക്കിയിട്ടുണ്ട്. മെയ് അഞ്ചിന് വൈകിട്ട് 5.30 ന് ഫൈസല്‍ റാസി നയിക്കുന്ന ഉറുമി യുടെയും രാത്രി 8.30 ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന് കെ.എസ്. ഹരിശങ്കര്‍ നയിക്കുന്ന പ്രഗതി എന്ന മ്യൂസിക് ബാന്‍ഡിന്റെയും സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. മെയ് 6 ന് രാവിലെ 11 ന് നടക്കുന്ന കോണ്‍വക്കേഷനില്‍ എഡിജിപി എസ്.അനന്തകൃഷ്ണന്‍ മുഖ്യ അതിഥിയായി എത്തും. തുടര്‍ന്ന് വൈകിട്ട് 4.30 ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പങ്കെടുക്കുന്ന മെഗാ തിരുവാതിരയും തുടര്‍ന്ന് നടക്കുന്ന കോളേജ് ഡേയുടെ ഉദ്ഘാടനം കൊല്ലം എംഎല്‍എയും പ്രമുഖ ചലച്ചിത്ര താരവുമായ എം.മുകേഷ് നിര്‍വഹിക്കും. 5.30 ന്ന ടക്കുന്ന കുടുംബസംഗമം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി.ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും.