മല്ലികാര്‍ജുന ഖാര്‍ഗയ്ക്ക് ബി ജെ പിയുടെ വധഭീഷണി; ശബ്ദരേഖയുമായി കോണ്‍ഗ്രസ്

India

ബംഗലൂരു: കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗയെയും കുടുംബത്തേയും വധിക്കാന്‍ ബി ജെ പി നീക്കമെന്ന് കോണ്‍ഗ്രസ്. ചിത്താപൂരിയെ ബി ജെ പി സ്ഥാനാര്‍ത്ഥി മണികാന്ത് റത്തോഡിന്റെ ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് ബി ജെ പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന് കര്‍ണാടകയില്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബി ജെ പിക്കെതിരെയുള്ള ഗുരുതര ആരോപണം. ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് മത്സരിക്കുന്ന മണ്ഡലമാണ് ചിത്താപൂര്‍. ഇവിടുട്ടെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ റാത്തോഡിന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കുറിച്ച് വളരെ മോശം ഭാഷയില്‍ സംസാരിക്കുന്നതോടൊപ്പം ഖര്‍ഗെയെ തീര്‍ത്ത് കളയുമെന്ന് പറയുന്നതും കേള്‍ക്കാം. ഇത് പുറത്ത് വിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്.

കര്‍ണാടകയില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഇതിനെ നേരിടാന്‍ മോദിയെ മുന്നില്‍ നിര്‍ത്തി ബി ജെ പി പ്രചരണം കടുപ്പിക്കുകയാണ്. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ തീര്‍ത്തുകളയണമെന്ന ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.