മഞ്ചേരി: ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വര്‍ഗ്ഗ വര്‍ണ്ണ വൈജാത്യങ്ങള്‍ക്കതീതമായി വിശ്വാസത്തിന്റെ പേരില്‍ മാത്രം ഒന്നിച്ചു നില്ക്കുന്ന ജനലക്ഷങ്ങള്‍ ദൈവത്തിന്റെ മുമ്പില്‍ സമന്മാരായി നില്ക്കുന്ന ഹജ്ജിന്റെ സൗന്ദര്യം ലോകത്തിനു തന്നെ മാതൃകയാണെന്നും സമത്വവും മാനവികതയു മാണ് ഹജ്ജിന്റെ അകക്കാമ്പന്നും കെ എന്‍ എം മര്‍ക്കസ്സുദ്ദഅവ ജില്ലാ സമിതി മഞ്ചേരിയില്‍ സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പ് അഭിപ്രായപ്പെട്ടു.
കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്യാഖാന്‍ മദനി അധ്യക്ഷത വഹിച്ചു. ടി പി ഹുസൈന് കോയ, സി എം സനിയ ടീച്ചര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെക്രട്ടറി കെ അബ്ദുല്‍അസീസ്, എ നൂറുദ്ദീന്‍ എടവണ്ണ, ശാക്കിര്‍ ബാബു കുനിയില്‍, വി ടി ഹംസ, കെ അബ്ദുറഷീദ് ഉഗ്രപ്പുരം, വി പി അഹമ്മദ് കുട്ടി മാസ്റ്റര്‍, വീരാന്‍ സലഫി ജലീല്‍ മാസ്റ്റര്‍ എന്നിവര്‍ ക്യാമ്പിന്ന് നേതൃത്വം നല്കി.