വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
ആയഞ്ചേരി: പാടശേഖര സമിതിക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ നല്‍കി. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ നിര്‍വഹിച്ചു. വടകര താലൂക്കിന്റെ ‘നെല്ലറ’ എന്നറിയപ്പെടുന്ന കോള്‍നിലങ്ങളില്‍ നല്ലൊരു ശതമാനവും ആയഞ്ചേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം നെല്‍ കര്‍ഷകരുണ്ടെങ്കിലും കൂലിച്ചെലവ് താങ്ങാന്‍ കഴിയാതെയും കൃഷിനാശവും മറ്റും സംഭവിച്ചും പലരും ഈ രംഗത്തിന്ന് മാറിനിന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ 2022-23 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് മൂന്ന് ലക്ഷത്തിലധികം രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ നല്‍കി. മെതിയന്ത്രം, പെട്രോള്‍ പമ്പ് സെറ്റ്, സ്‌പ്രെയര്‍, അര്‍ബാന, പുല്ല് വെട്ടി യന്ത്രം, വെയിംഗ് മെഷീന്‍ തുടങ്ങിയവയാണ് കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കിയത്.
വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവില്‍ അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷറഫ് വെള്ളിലാട്ട്, ടി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ എന്‍. അബ്ദുല്‍ഹമീദ്, ടി. കെ. ഹാരിസ്, എ. സുരേന്ദ്രന്‍, എം.വി. ഷൈബ, പി.കെ. ആയിഷ ടീച്ചര്‍, കൃഷി ഓഫീസര്‍ സഫാന, അസിസ്റ്റന്റുമാരായ രാഗിന്‍, മുബാറക്ക്, പാടശേഖരസമിതി ഭാരവാഹികളായ കെ.എം.വേണു, അരയാക്കൂല്‍ രാജന്‍, താനക്കണ്ടി ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.