റാസല്‍ഖൈമ: മലനിരകളില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. യു എ ഇയിലെ റാസല്‍ഖൈമയിലെ വിനോദസഞ്ചാര മേഖലയിലാണ് അപകടം. വിനോദയാത്രയ്ക്കായി പുറപ്പെട്ട യുവാവ് തിരിച്ചെത്തേണ്ട സമയം കഴിഞ്ഞും വീട്ടില്‍ എത്താതെ വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
അല്‍ റംസിലെ കോംപ്രഹെന്‍സീവ് പൊലീസ് സെന്ററില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സെര്‍ച്ച് ആന്റ് റെസ്‌ക്യൂ വിഭാഗത്തിലെയും നാഷണല്‍ ആംബുലന്‍സ് വിഭാഗത്തിലെയും ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മലയിടുക്കിലെ ദുര്‍ഘടമായ പ്രദേശത്തു നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടത്തത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവാവിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ യു എ ഇ പൗരനാണെന്നാണ് അനുമാനം.