എം ജി എം മലപ്പുറം ജില്ലാ മോറല്‍ സ്‌കൂള്‍

Malappuram

മഞ്ചേരി: പുതുതലമുറയ്ക്ക് കൃത്യമായ സൈബര്‍ സാക്ഷരത നല്‍കാനും സൈബറിടങ്ങളിലെ മാസ്മരികതയല്ല യഥാര്‍ത്ഥ ജീവിതമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സമൂഹത്തിന് കഴിയണമെന്നും എം ജി എം മര്‍ക്കസുദ്ദഅവ ജില്ലാ സമിതി സംഘടിപ്പിച്ച മോറല്‍ സ്‌കൂള്‍ ആവശ്യപ്പെട്ടു. നേരില്‍ വഴിയിലേക്കൊരു വാതില്‍ എന്ന പ്രമേയത്തില്‍ മഞ്ചേരി എയ്‌സ് പബ്ലിക് സ്‌കൂളില്‍ തുടങ്ങിയ പഞ്ചദിന റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെ എന്‍ എം മര്‍ക്കസുദ്ദഅവ സംസ്ഥാന സമിതി അംഗം ശാക്കിര്‍ ബാബു കുനിയില്‍ ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ല ഉപാധ്യക്ഷ വി ചിന്ന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ താഹിറ ടീച്ചര്‍ മോങ്ങം, ഡോ. കെ പി ജുബൈരിയ അന്‍വാരിയ്യ, കെ ജസീല ടീച്ചര്‍, ഷാക്കിറ വാഴക്കാട്, ജാസ്മിന്‍ അയനിക്കോട്, സുഹ്‌റ തച്ചണ്ണ, നജ്മ കൊണ്ടോട്ടി, ആഷിബ പത്തപ്പിരിയം സംസാരിച്ചു. അന്‍സാര്‍ ഒതായി സമാപന ഭാഷണം നടത്തി.