കോഴിക്കോട് ( അത്തോളി ): വഴിയരികില്‍ നിന്നും കളഞ്ഞ് കിട്ടിയ തുകയും വിലപിടിച്ച രേഖകളും എ ടി എം കാര്‍ഡ് അടങ്ങുന്ന പേഴ്‌സ് ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. അത്താണി ജംഗ്ഷനിലെ ഇലക്ട്രിക് ഓട്ടോ റിക്ഷ ഡ്രൈവര്‍ കൊങ്ങന്നൂര്‍ സ്വദേശി പുളിശ്ശേരി കണ്ടി മീത്തല്‍ സഞ്ജുവിനാണ് ഞായറാഴ്ച രാത്രി 8 മണിയോടെ വെറ്റിലപാറ ബസ് സ്‌റ്റോപ്പിന് സമീപത്ത് നിന്ന് പേഴ്‌സ് കിട്ടിയത്. വിലാസമൊന്നും അതില്‍ ഉണ്ടായിരുന്നില്ല. എ ടി എം കാര്‍ഡിലെ ലഭ്യമായ വിവരങ്ങള്‍ സഹിതം വാട്‌സ് ആപ്പില്‍ വിവരങ്ങള്‍ കൈമാറി, തുടര്‍ന്ന് തിങ്കളാഴ്ച ഉച്ഛയോടെ ഉടമസ്ഥനെ കണ്ടെത്തി. വെറ്റില പാറ ആയിരകണ്ടി അഭിഷേകിന്റെതായിരുന്നു 6000 രൂപയും എ ടി എം കാര്‍ഡുമെന്ന് തിരിച്ചറിഞ്ഞു. വിവരം അത്തോളി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളായ ഓട്ടോ െ്രെഡവര്‍മാരുടെ സാന്നിധ്യത്തില്‍ സഞ്ജു പേഴ്‌സ് കൈമാറി. കെ എല്‍ 70 ഉ 1431 ഇലക്ട്രിക്ക് ഓട്ടോ രാത്രിയില്‍ മാതം സര്‍വീസ് നടത്തുകയാണ് സഞ്ജു. സഞ്ജുവിന്റെ സത്യസന്ധതയില്‍ പോലീസും മറ്റ് ഓട്ടോ െ്രെഡവര്‍മാരും ചേര്‍ന്ന് അഭിനന്ദിച്ചു.
