കോഴിക്കോട്: വാഹനാപകടത്തില്‍ കെ മുരളീധരന്‍ എം പി യുടെ ഡ്രൈവറും മകനും മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24), മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ മായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോരപ്പുഴ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
