ഭാര്യയെ കുത്തിക്കൊന്ന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

Crime

കായംകുളം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നശേഷം ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയില്‍ ലൗലി എന്ന രശ്മിയെയാണ് ഭര്‍ത്താവ് ബിജു കുത്തിക്കൊന്നത്. കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും രശ്മിയുടെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഭാര്യയെ കുത്തിയ ബിജു ചേരാവള്ളി കോലെടുത്ത് ലെവല്‍ ക്രോസിന് സമീപമെത്തി ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍. മക്കള്‍: അതിഥി, അദ്വയ്ദ്.