നഴ്‌സുമാര്‍ ആരോഗ്യ രോഗി പരിചാരണ രംഗത്തെ മാലാഖമാര്‍: ഡോ. കെ കെ മനോജന്‍

Thiruvananthapuram

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

തിരുവനന്തപുരം: ആരോഗ്യ രോഗി പരിചരണ മേഖലയില്‍ നഴ്‌സുമാര്‍ മാലാഖമാരുടെ സ്ഥാനത്താണെന്നും ആരോഗ്യ മേഖലയിലും രോഗി പരിചരണ ഘട്ടത്തിലും നഴ്‌സുമാരും ഡോക്ടര്‍മാരും പലതരത്തിലുള്ള പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നും ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ കെ കെ മനോജന്‍ പ്രസ്താവിച്ചു. മെഡിക്കല്‍ കോളജുകളോട് ചേര്‍ന്നുള്ള നഴ്‌സിങ് കോളേജുകളില്‍ ഇപ്പോഴുള്ള സീറ്റില്‍ നിന്നും ഇരട്ടിയായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ മനോജന്‍ ഓര്‍മിപ്പിച്ചു വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജും ശ്രീ നഴ്‌സിംഗ് കോളേജും ചേര്‍ന്ന് നടത്തിയ നഴ്‌സസ് ഡേ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോക്ടര്‍ കെ കെ മനോജന്‍.

ഡീന്‍ ഡോക്ടര്‍ പി ചന്ദ്രമോഹന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ലളിത കൈലാസ്, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ മീര കെ പിള്ള, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ രാജമ്മ, പ്രൊഫസര്‍ ഡോക്ടര്‍ ഭാസി, നഴ്‌സിംഗ് സൂപ്രണ്ടുമാരായ ശാന്താ കെ നായര്‍, പുഷ്പ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. സുദീര്‍ഘ സേവനം നടത്തിയ നഴ്‌സുമാരെയും അറ്റന്‍ഡര്‍മാരെയും നഴ്‌സിംഗ് അസിസ്റ്റന്റ് മാരെയും ചടങ്ങില്‍ ആദരിച്ചു. നഴ്‌സുമാരുടെയും മറ്റും വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.