തിരുവനന്തപുരം: ശബരിമലയിലെ അസാധാരണമായ ഭക്തജന തിരക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗൗരവമായെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡന്റ് മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.
കഴിഞ്ഞ കാലങ്ങളെക്കാള്‍ തിരക്കാണ് ഇത്തവണ ശബരിമലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് അനിയന്ത്രിതമയാല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും ഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മാന്നാനം സുരേഷ് ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.