ഒരുക്കങ്ങള്‍ പൂര്‍ണ്ണം; പ്രഖ്യാപന സമ്മേളനത്തെ വരവേല്‍ക്കാനൊരുങ്ങി കണ്ണൂര്‍

Kerala

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കണ്ണൂര്‍: സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രഖ്യാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് നാലുമണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമ്മേളനത്തില്‍ ഒരുലക്ഷത്തോളം പ്രവര്‍ത്തകരാണ് പങ്കെടുക്കുക. പ്രഖ്യാപന സമ്മേളനത്തിന് വിലുപമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി വനിതകളടക്കമുള്ള തൗഹീദി പ്രവര്‍ത്തകര്‍ പ്രഖ്യാപന സമ്മേളന നഗരിയിലേക്ക് എത്തും. ഇവര്‍ക്ക് പരിപാടി സുഗമമായി വീക്ഷിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്ദ് കുട്ടി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ, ഡപ്യൂട്ടി മേയര്‍ ശബീന സകീര്‍, സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മുട്ടി അതിഥികളായിരിക്കും.

കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, ട്രഷറര്‍ സി എം മൗലവി ആലുവ, സമ്മേളന സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ എല്‍ പി യൂസുഫ്, കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി, സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം ജലീല്‍,
അബ്ദുലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ്, റാഫി പേരാമ്പ്ര, ഡോ. ഇസ്മായില്‍ കരിയാട എന്നിവര്‍ പ്രഭാഷണം നടത്തും.

ഐ എസ് എം ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, എം ജ എം ജനറല്‍ സെക്രട്ടറി സി ടി ആയിശ, എം എസ് എം ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ്, ഐ ജി എം സെക്രട്ടറി നദ നസ്‌റിന്‍, കെ എന്‍ എം മര്‍കസുദ്ദഅ്വ ജില്ലാ സെക്രട്ടറി ഡോ. പി കെ അബ്ദുല്‍ ജലീല്‍ ആശംസകളര്‍പ്പിക്കും.