ജന്‍ഡര്‍ ന്യൂട്രാലിറ്റി: ധാര്‍മ്മിക സദാചാര മൂല്യങ്ങളെ കീഴ്‌മേല്‍ മറിക്കരുത്: മുജാഹിദ് സമ്മേളനം

Kerala News

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാര്‍ത്ഥി സമ്മേളനം ആവശ്യപ്പെട്ടു. ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ മറവില്‍, സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ കീഴ്‌മേല്‍ മറിച്ച് അരാജകവാദികള്‍ക്ക് വാതില്‍ തുറന്നിടുന്ന സാഹചര്യം അനുവദിക്കരുത്. ലിംഗനീതി, തുല്യത തുടങ്ങിയ പദങ്ങളിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന ആശയങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് തിരിച്ചറിയണം.

തുറന്ന ലൈംഗികത രാഷ്ട്രങ്ങളെ എങ്ങനെ തകര്‍ക്കുന്നുവെന്നതിന് ധാരാളം ഉദാഹരണങ്ങള്‍ ഉണ്ടെന്നിരിക്കെ, ലൈംഗിക അരാജകത്വത്തിലേക്ക് ചെറുപ്പത്തെ നയിക്കുന്ന വിവേകരഹിതമായ പരിഷ്‌കരണ ചിന്തകള്‍ ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. റഷീദ് ഉസ്മാന്‍ സേട്ട് അധ്യക്ഷത വഹിച്ചു. സുഹ്ഫിഇമ്രാന്‍, കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, പി വി അഹമ്മദ് സാജു, അലോഷ്യസ് സേവ്യര്‍, മുഹമ്മദ് സജാദ് ഐഎഎസ്, ടി ഫറാഷ് ഐപിഎസ്, സൈഫുദ്ദീന്‍ സ്വലാഹി, ഷാഹിദ് മുസ്‌ലിം ഫാറൂഖി, സഅദുദ്ദീന്‍ സ്വലാഹി, സദാദ് അബ്ദുസമദ്, അമീന്‍ അസ്‌ലഹ് ചെങ്ങര പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *