സിനിമ വര്‍ത്തമാനം / സി കെ അജയകുമാര്‍
കൊച്ചി: റിലീസിന് മുമ്പേ തന്നെ വിവദത്തിലകപ്പെട്ട തമിഴ് സിനിമയാണ് ‘ഫര്‍ഹാന’. ഐശ്വര്യാ രാജേഷ്, അനുമോള്‍, ഐശ്വര്യാ ദത്ത, സെല്‍വ രാഘവന്‍, ജിത്തന്‍ രമേഷ്, കിറ്റി എന്നിവര്‍ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് നെല്‍സണ്‍ വെങ്കടേശനാണ്. ഡ്രീം വാരിയര്‍ പിക്ചര്‍സ് നിര്‍മ്മിച്ച ഈ സിനിമ നിരോധിക്കണമെന്നും നിര്‍മ്മാതാവിനേയും സംവിധായകനേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യാ രാജേഷ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്നും ഉള്ള മുറവിളികളും ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ തുടങ്ങി റീലീസ് കഴിഞ്ഞും തുടരുന്നു. സിനിമ കോടതി കയറുകയും ഉണ്ടായി. സിനിമ റിലീസായതോടെ തമിഴ് നാട്ടില്‍ ‘ഫര്‍ഹാന’യ്ക്ക് എതിരെയുള്ള മുറവിളികള്‍ക്ക് ആക്കം കൂടിയിരിക്കയാണ്. മുസ്ലിം സമുദായത്തിന് എതിരായ സന്ദേശമാണ് സിനിമ നല്‍കുന്നത് എന്നാതാണ് ഇവരുടെ വാദം. തമിഴ് നാട്ടിലെ ചില റിലീസ് കേന്ദ്രങ്ങളില്‍ ഷോ റദ്ദാക്കി എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഈ സന്ദര്‍ഭത്തില്‍ ചെന്നൈയില്‍ നിര്‍മ്മാതാവ് എസ്. ആര്‍. പ്രഭുവിന്റെ നേതൃത്വത്തില്‍ നടന്ന പത്ര സമ്മേളനത്തില്‍ വിശദീകരണം നല്‍കിയിരിക്കയാണ് അണിയറക്കാര്‍.
സംവിധായകന്‍ നെല്‍സണ്‍ വെങ്കടേശന്‍പറയുന്നു…
‘ഫര്‍ഹാനയുടെ സംഭാഷണ രചയിതാവ് പ്രശസ്ത കവി മനുഷ്യപുത്രന്‍ ഒരു ഇസ്ലാമാണ്. ഞാന്‍ ക്രിസ്ത്യാനിയാണ്. നിര്‍മാതാവ് ഹിന്ദുവാണ്. ഞങ്ങള്‍ മൂവരുടെയും സൃഷ്ടിയാണ് ‘ഫര്‍ഹാന’. സിനിമ കണ്ടവര്‍ ‘ഫര്‍ഹാന’ നല്ല അനുഭവമാണ് തങ്ങള്‍ക്ക് നല്‍കിയത് എന്നും, മുസ്ലിം കുടുംബത്തിന്റെ നിത്യ ജീവിതത്തെയും അവരുടെ വിഷമങ്ങളെയും പ്രതിഫലിപ്പിക്കുന്ന സിനിമയാണ് ഇതെന്നും പറയുന്നു. ഒരു സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ തെല്ലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഫര്‍ഹാനക്ക് ഒപ്പം റിലീസായ മറ്റു ചിത്രങ്ങളെ കുറിച്ച് ഉണ്ടായ നെഗറ്റീവ് കമന്റുകള്‍ എന്റെ സിനിമയേയും ബാധിച്ചു. എന്റെ ഇസ്ലാം സുഹൃത്തുക്കളോട് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കയാണ്. ആദ്യം ദയവായി സിനിമ കാണൂ, എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടി കാണിച്ചു തരൂ. തെറ്റുണ്ടെങ്കില്‍ ഞാന്‍ തിരുത്താം.
ഭൂരിഭാഗം റിവ്യൂകളും ഫര്‍ഹാന നല്ല ഉദ്യമവും സിനിമയുമാണെന്ന് പറയുമ്പോള്‍ സിനിമ കാണാത്ത ഒരു വിഭാഗം ഇത് ഇസ്ലാമിക് വിരുദ്ധ സിനിമയാണെന്ന് നടത്തുന്ന കുപ്രചരണവും അതിനെ മറ പിടിച്ചുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും വളരെ ഖേദകരമാണ്. സാങ്കേതികമായ ചില കാരണങ്ങള്‍ കൊണ്ട് തമിഴ് നാട്ടില്‍ ഒരു തിയേറ്ററില്‍ മാത്രം ഒരു ഷോ നടന്നില്ല. എന്നാല്‍ ചില മാധ്യമങ്ങള്‍ തമിഴ് നാട്ടില്‍ ഒന്നടങ്കം ഷോകള്‍ റദ്ദു ചെയ്തതായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് വളരെ ഖേദകരമാണ്. നേരത്തെ ഒരു മുതിര്‍ന്ന സംവിധായകനോട് ഈ കഥ കഥ പറഞ്ഞപ്പോള്‍ ‘ എന്തു കൊണ്ട് ഒരു മുസ്ലിം സമുദായത്തിലെ സ്ത്രീയെ കഥാപാത്രമാക്കി ? ‘ എന്ന് പറഞ്ഞ് എന്നെ ചോദ്യം ചെയ്തു. എന്ത് കൊണ്ട് പാടില്ല…. എന്റെ സഹോദരന്മാരെ കുറിച്ചും സഹോദരിമാരെ കുറിച്ചും എനിക്ക് പകരം മറ്റാരാണ് ഉള്ളത് എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്.
ഈ സിനിമക്ക് സംഭാഷണം രചിച്ചത് കവി മനുഷ്യപുത്രനാണ് അദ്ദേഹം ഇസ്ലാമാണ്.ഞാന്‍ ക്രിസ്ത്യാനിയാണ്. നിര്‍മാതാവ് ഹിന്ദുവാണ്.ഞങ്ങള്‍ മൂവരുടെയും സൃഷ്ടിയാണ് ‘ ഫര്‍ഹാന ‘. സിനിമ കണ്ടവര്‍ ‘ ഫര്‍ഹാന ‘ നല്ല അനുഭവമാണ് തങ്ങള്‍ക്ക് നല്‍കിയത് എന്നും, മുസ്ലിം കുടുംബത്തിന്റെ നിത്യ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് ഇതെന്നും പറയുന്നു. ഒരു സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ തെല്ലും ഞാന്‍ ഉദ്ദേശിച്ചുമില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഫര്‍ഹാനക്ക് ഒപ്പം റിലീസായ മറ്റു ചിത്രങ്ങളെ കുറിച്ച് ഉണ്ടായ നെഗറ്റീവ് കമന്റുകള്‍ എന്റെ സിനിമയേയും ബാധിച്ചു. എന്റെ ഇസ്ലാം സുഹൃത്തുക്കളോട് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കയാണ്. ആദ്യം ദയവായി സിനിമ കാണൂ, എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടി കാണിച്ചു തരൂ. തെറ്റുണ്ടെങ്കില്‍ ഞാന്‍ തിരുത്താം.
ഭൂരിഭാഗം റിവ്യൂകളും ഫര്‍ഹാന നല്ല ഉദ്യമവും സിനിമയുമാണെന്ന് പറയുമ്പോള്‍ സിനിമ കാണാത്ത ഒരു വിഭാഗം ഇത് ഇസ്ലാമിക് വിരുദ്ധ സിനിമയാണെന്ന് നടത്തുന്ന കുപ്രചരണവും അതിനെ മറ പിടിച്ചുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും വളരെ ഖേദകരമാണ്.’ സാമുദായിക പ്രസക്തിയുള്ള സിനിമ എന്ന് മാധ്യമങ്ങളുടെ പ്രശംസ നേടി, ഫര്‍ഹാന തമിഴ് നാട്ടില്‍ മികച്ച അഭിപ്രായം നേടി മുന്നേറ്റം തുടരുന്നതിനിടെയാണ് സിനിമ നിരോധിക്കണം എന്ന ആവശ്യവുമായി വീണ്ടും ചില മുസ്ലിം സംഘടനകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അണിയറക്കാര്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ മുസ്ലിം സഹോദരങ്ങളോട് അഭ്യര്‍ഥനയുമായി എത്തിയത്.