കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം നരേന്ദ്രമോദി സര്‍ക്കാരിനുള്ള താക്കീത്: മാന്നാനം സുരേഷ്

Kottayam

കോട്ടയം: കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ ഉജ്ജ്വലവിജയം നരേന്ദ്രമോദി സര്‍ക്കാരിനുള്ള താക്കീതാണെന്ന് രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് പ്രസ്താവിച്ചു.
കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് ഫലം മതേതര ജനാധിപത്യ പ്രതിപക്ഷ ഐക്യ കൂട്ടായ്മയ്ക്ക് ശക്തി പകരുന്നതാണെന്നും ബി ജെ പിക്ക് എതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യ കൂട്ടായ്മയുടെ വേഗത കൂട്ടുമെന്നും മാന്നാനം സുരേഷ് പറഞ്ഞു. രാഷ്ട്രീയ ജനതാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മാന്നാനം സുരേഷ്.

പെട്രോള്‍, ഡീസല്‍ പാചക വാതകവില കുറയ്ക്കുകയും ഇവയെ ജി എസ് ടിയില്‍ അടിയന്തരമായി ഉള്‍പ്പെടുത്തുകയും വേണം. അങ്ങനെയായാല്‍ പെട്രോളിനും ഡീസലിനും 70 രൂപയ്ക്ക് ലിറ്ററിന് കൊടുക്കുവാന്‍ സാധിക്കുമെന്ന് മാന്നാനം സുരേഷ് ചൂണ്ടിക്കാട്ടി. കേന്ദ്രവും സംസ്ഥാനവും 28 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നതെന്നും സുരേഷ് പറഞ്ഞു.

രാഷ്ട്രീയ ജനതാദള്‍ വരും നാളുകളില്‍ അതിശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി N O കുട്ടപ്പന്‍ പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ ജനതാദളിലേക്ക് വന്നുചേരുമെന്നും എന്‍ ഒ കുട്ടപ്പന്‍ പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ ജനതാദള്‍ പ്രസിഡന്റ് ടോമി ജോസഫ്, ആര്‍ ജെ ഡി ജില്ല വൈസ് പ്രസിഡന്റ്മാരായ ബാബു ചെറിയാന്‍, സോജന്‍ ഇല്ലിമൂട്ടില്‍, ഭരത് എബ്രഹാം, ജില്ലാ സെക്രട്ടറി ജിമ്മി ജേക്കബ്, യുവ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിയന്‍ ആന്റണി, യുവ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി സോജി പ്രിയന്‍, ട്രഷറര്‍ ജഗദീഷ്, അനീഷ് രാമന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ മൂലക്കുന്നേല്‍ നന്ദി പ്രകാശിപ്പിച്ചു.