ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി സംഗമം സംഘടിപ്പിച്ചു

Kottayam

പാലാ: മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക്തല പ്രതിനിധി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പൊന്‍കുന്നം സെയ്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി എസ് ആര്‍ കല്ലാറ്റ് അനുസ്മരണം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ് നിര്‍വ്വഹിച്ചു. കേരള സംഗീത നാടക അക്കാദമി ഗുരുശ്രീ പുരസ്‌ക്കാരം നേടിയ പൊന്‍കുന്നം സെയ്തിനെ ചടങ്ങില്‍ ആദരിച്ചു. ജോണ്‍സണ്‍ പുളിക്കീല്‍ മുഖ്യപ്രഭാഷണം നടത്തി അഡ്വ സണ്ണി ഡേവിഡ്, റോയി ഫ്രാന്‍സീസ്, പ്രഭാകരന്‍പിള്ള, ഡി അനില്‍കുമാര്‍, സി കെ ഉണ്ണികൃഷ്ണന്‍, കെ ജെ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 2023-24 ലെ ബജറ്റ് സെക്രട്ടറി റോയി ഫ്രാന്‍സീസ് അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രവര്‍ത്തനം, ഗ്രന്ഥശാലകളുടെ പുനരുദ്ധാരണം, ജില്ലാ പദ്ധതികള്‍, പഞ്ചായത്തു നേതൃസമിതികളുടെ പുനരുദ്ധാരണം, പഞ്ചായത്ത് നേതൃസമിതികളുടെ പുനരുദ്ധാരണം, പ്രതിമാസ പരിപാടികള്‍, ബാലവേദി എന്നിവയുടെ രൂപരേഖയും സംഗമം തയ്യാറാക്കി.