‘എഗൈന്‍ ജി പി എസ്’; ട്രൈലെര്‍ റിലീസ് ചെയ്തു

Cinema

സിനിമ വര്‍ത്തമാനം / പി ശിവപ്രസാദ്

കൊച്ചി: പുത്തന്‍ പടം സിനിമാസിന്റെ ബാനറില്‍ റാഫി വേലുപ്പാടം കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ‘എഗൈന്‍ ജി.പി.എസ്’ എന്ന ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ചെയ്തു. റാഫി തന്നെ പ്രധാന കഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രം സുഹൃത്ത് ബന്ധങ്ങളുടെ കഥയാണ് പറയുക. ചിത്രത്തില്‍ അജീഷ് കോട്ടയം, ശിവദാസന്‍ മാരമ്പിള്ളി, മനീഷ്, സഞ്ജു ശിവ, ലിജോ അഗസ്റ്റിന്‍, മനോജ് വലംചുസി, കോട്ടയം പുരുഷന്‍, അമ്പിളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ടി. ഷമീര്‍ മുഹമ്മദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മില്‍ജോ ജോണിയാണ്. രാഗേഷ് സ്വാമിനാഥന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാര്‍, സന്നിദാനന്ദന്‍, രാഗേഷ് സ്വാമിനാഥന്‍ എന്നിവരാണ്. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂര്‍, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ് സ്വാമിനാഥന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ഹോച്ച്മിന്‍ കെ.സി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്യാം രാമചന്ദ്രന്‍, സ്റ്റണ്ട്: കുങ്ഫു സജിത്ത്, മേക്കപ്പ്: ഷൈന്‍ നെല്ലങ്കര, വസ്ത്രലങ്കാരം: അന്‍വര്‍, സ്‌പോട് എഡിറ്റര്‍: നിധിന്‍ സുരേഷ്, പ്രൊജക്റ്റ് ഡിസൈനര്‍: ഷൗക്കത്ത് മന്ദലാംകുന്ന്, പ്രൊഡക്ഷന്‍ മാനേജര്‍: സുരേഷ് പണ്ടാരി, ഡിസൈന്‍സ്: സന്ദീപ് പി എസ്, ആര്‍.സെഡ് ഡിസൈന്‍ കെകെഎം, സ്റ്റില്‍സ്: ഷാനി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.