‘അബ്രഹാം ഓസ്‌ലര്‍’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങി ജയറാം

Cinema

കൊച്ചി: മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി സൂപ്പര്‍ താരം ജയറാം. യുവതലമുറയിലെ ഹിറ്റ് മേക്കര്‍ മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന പുതിയ ചിത്രം ‘അബ്രഹാം ഓസ്‌ലര്‍’ പ്രഖ്യാപിച്ചു. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായാണ് അബ്രഹാം ഓസ്‌ലര്‍ ഒരുങ്ങുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ത്രില്ലര്‍ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം ഹസ്സന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പട്ടാഭിരാമന്‍, മകള്‍ എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ജയറാമിന്റെ മലയാള ചിത്രങ്ങള്‍. ഒരു ഇടവേളക്കുശേഷം മോളിവുഡിലെ യുവ ഹിറ്റ് മേക്കറുമായി മലയാളികളുടെ പ്രിയതാരം കൈകോര്‍ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകളും വാനോളം ആണ്.

ജയറാമിനൊപ്പം അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, ജഗദീഷ്, സായ്കുമാര്‍, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ, ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസിം ജമാല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. രചന ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണന്‍. ക്യാമറ തേനി ഈശ്വര്‍. എഡിറ്റ് സൈജു ശ്രീധരന്‍, സംഗീതം മിഥുന്‍ മുകുന്ത്, ആര്‍ട്ട് ഗോകുല്‍ ദാസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്. കോഴിക്കോട്, തൃശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളില്‍ ആണ് പ്രധാന ലൊക്കേഷനുകള്‍.