ആയഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13ാം വാര്‍ഡിലെ കുറ്റിക്കാട്ടില്‍ മുക്ക് തുപ്പനാരി റോഡ് വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മഴ വെളളപ്പാച്ചലില്‍ ഒലിച്ചു പോയ റോഡിന് വിവിധ മേഖലകളിലെ ഫണ്ട് അനുവദിക്കപ്പെട്ടെങ്കിലും യാഥാര്‍ത്ഥ്യമായില്ല. തുടര്‍ന്ന് പഞ്ചായത്തിലെ ആറേ മുക്കാല്‍ ലക്ഷം രൂപ ചിലവിട്ടാണ് നിര്‍മ്മിച്ചത്. അംഗ പരിമിതരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് റോഡ് ലഭ്യമാക്കാനായതില്‍ വലിയ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുകള്‍ക്ക് റോഡ് നിര്‍മ്മാണത്തിന് തുച്ചമായ ഫണ്ട് അനുവദിക്കപ്പെടുന്നതുകൊണ്ട് ജനപ്രതിനിധികളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. അതില്‍ തന്നെ ജി.എസ്.ടി വന്‍ തോതില്‍ പിടിക്കുന്നത് പൂച്ച പെറ്റത് പോലെയാണെന്നും മെമ്പര്‍ അഭിപ്രാപ്പെട്ടു. പനയുള്ളതില്‍ അമ്മത് ഹാജി, മഞ്ചക്കണ്ടി അസീസ്, ഇ.പി കുഞ്ഞബ്ദുള്ള, എം.എ മൂസ്സ മാസ്റ്റര്‍, കിഴക്കയില്‍ സൂപ്പി ഹാജി, അക്കരോല്‍ മൊയ്തു മുസല്യാര്‍ , മുഹമ്മദ് മണിയോത്ത്, ഹമീദ് വലിയ പറമ്പത്ത് , അമ്മത് വലിയ പറമ്പത്ത്, നൗഷാദ് തുപ്പനാരി തുടങ്ങിയവര്‍ പങ്കെടുത്തു.