കേരളത്തിലെ ലോക്സഭാ വോട്ടെടുപ്പ് ദിവസം മാറ്റണം: വിസ്ഡം

Kozhikode

കോഴിക്കോട്: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 വെള്ളിയാഴ്ചയിൽ നിന്നും മറ്റൊരു ദിവസത്തേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ കേന്ദ്ര ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെടണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് ജുമുഅക്ക് പങ്കെടുക്കുന്നത് അസൗകര്യമാവും. മാത്രവുമല്ല സ്ഥാനാർഥികൾക്കും, ബൂത്ത് തല പ്രവർത്തകർക്കും ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഈ ദിവസം അസൗകര്യമാണ്

കേരളത്തിലും തമിഴ് നാട്ടിലും
വെള്ളിയാഴ്ചത്തെ ഇലക്ഷൻ മറ്റൊരു തിയ്യതിയിലേക്ക് മാറ്റാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാകണം. കേരളം കേന്ദ്ര ഇലക്ഷൻ കമ്മീഷണറോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടണം. മതനിരപേക്ഷ കക്ഷികൾ ഇതിനായി സമ്മർദം ചെലുത്തണമെന്നും പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു.