തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്ന തരത്തില്‍ ടോട്ടക്‌സ് മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കരുതെന്ന് കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് (INTUC) വൈദ്യുതി ഭവന്‍ ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സി എം സ്റ്റീഫന്‍ മെമ്മോറിയല്‍ ഹാളില്‍ കൂടിയ സമ്മേളനം ഡിവിഷന്‍ പ്രസിഡന്റ് ഷിബുകുമാറിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ ഉദ്ഘാടനം ചെയ്തു. വിരമിച്ചവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി കൊണ്ട് KPCC സെക്രട്ടറി BRM ഷഫീര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ഫ്രാന്‍സിസ് സേവ്യര്‍, റ്റി.വി.സുരേഷ്, എസ്.എന്‍.നുസുറ, ആര്‍.എസ്.വിനോദ്മണി, ക്ലീറ്റസ് തുടങ്ങിയവര്‍ സംസാരിച്ചു. അജികുമാര്‍ സ്വാഗതവും കലേഷ് നന്ദിയും പറഞ്ഞു.
