തിരുവനന്തപുരം: ലോകനഴ്‌സുമാരുടെ മാര്‍ഗ്ഗദീപമായ ഫ്‌ലോറന്‍സ് നൈറ്റിങ് ഗേല്‍(ലേഡി വിത്ത് ലാമ്പ്)ന്റെയും വിശുദ്ധ മദര്‍ തെരേസ അമ്മയുടെയും പ്രവര്‍ത്തനങ്ങളെ നഴ്‌സിങ് മേഖലയിലുള്ളവര്‍ മാര്‍ഗ്ഗദീപമായി കണ്ടു പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണ് ഇതെന്ന് ശ്രീ ഗോകുലം ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പ്രസ്താവിച്ചു.
മറ്റു മേഖലയെക്കാള്‍ നഴ്‌സിംഗ് മേഖലയ്ക്ക് ലോകത്തില്‍ ആകമാനം തൊഴിലവസരങ്ങള്‍ കൂടുതലാണ് ഈ അവസരം നഴ്‌സിംഗ് മേഖലയിലുള്ളവര്‍ പ്രയോജനപ്പെടുത്തണമെന്നും അവസരം കൂടുമ്പോള്‍ കൂടുതല്‍ കരുതലും ഉത്തരവാദിത്വവും ഇവരുടെ കടമയാണെന്ന് കണ്ട് നിറവേറ്റണമെന്ന് ഗോകുലം ഗോപാലന്‍ ഓര്‍മ്മിപ്പിച്ചു. കോവിഡ് കാലത്ത് മറ്റെല്ലാം മറന്നു രോഗി പരിചരണം നടത്തിയാ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരെ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അഭിനന്ദിച്ചു. ലോകമാകമാനം കോവിഡ് കാലത്ത് ജീവന്‍ നഷ്ടപ്പെട്ട നഴ്‌സുമാരെ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അനുസ്മരിച്ചു.
വെഞ്ഞാറമൂട്ടിലെ ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജിലെ ലാംലൈറ്റിങ് സെര്‍മണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോകുലം ഗോപാലന്‍. ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ കെ കെ മനോജന്‍, ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡണ്ട് T K രാജന്‍, ശ്രീ ഗോകുലംനഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പള്‍ Lt. Col, മീരാ പിള്ള, ചീഫ് നേഴ്‌സിങ് ഓഫീസര്‍ Lt. Col,
B ശാരദ, വൈസ് പ്രിന്‍സിപ്പല്‍ Prof ബിന്ദു സി ജി, അസിസ്റ്റന്റ് പ്രൊഫസര്‍ സുമം പി, അസിസ്റ്റന്റ് പ്രൊഫസര്‍ ജാസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു.