കൊച്ചി: തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത് ബാബു (71) നിര്യാതനായി. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ഏറെ നാളായി ചികിത്സയിലായിരുന്നു.
220ഓളം സിനിമകളില്‍ ശരത് ബാബു പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. 1973ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം ‘രാമ രാജ്യ’ത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. 1951 ജൂലായ് 31ന് ജനിച്ച സെരു സത്യം ബാബു ദീക്ഷിതുലു എന്ന ഇദ്ദേഹം തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയില്‍ പേര് നേടിയ അഭിനേതാവാണ്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.