പെന്‍ഷന്‍കാരും കുടുംബാംഗങ്ങളും 31ന് കലക്ട്രേറ്റ് പടിക്കല്‍ സത്യാഗ്രഹമിരിക്കും

Kannur

കണ്ണൂര്‍: ക്ഷാമബത്ത കുടിശിക അനുവദിക്കൂക, തടഞ്ഞുവെച്ച പെന്‍ഷന്‍ പരിഷ്‌കരണതുകയും ക്ഷാമാശ്വസ കുടിശികയും ഉടന്‍ നല്‍കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ) നടത്തുന്ന നിരന്തര പ്രക്ഷോഭത്തിന്റെ മൂന്നാം ഘട്ടം മെയ് 31ന് നടക്കും. അന്നേ ദിവസം കണ്ണൂര്‍ കലക്ട്രേറ്റ് പടിക്കല്‍ പെന്‍ഷന്‍ കാരും കുടുംബാംഗങ്ങളും സത്യാഗ്രഹമിരിക്കും. സത്യാഗ്രഹത്തിന് ആയിരം പേരേ പങ്കെടുപ്പിക്കുന്നതിന് കെ.എസ്.എസ്. പി .എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.വേലായുധന്‍ മുഖ്യ പ്രഭാഷണം നടത്തും.

പാനുണ്ട നോര്‍ത്ത് മഹാത്മ ആര്‍ട്ട്‌സ് ആന്‍റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അടിച്ച് തകര്‍ത്ത നടപടിയില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡണ്ട് കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥന ജനറല്‍ സെക്രട്ടറി എം. പി. വേലായുധന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. കരുണാകരന്‍, സെക്രട്ടേറിയറ്റ് മെമ്പര്‍മാരായ രവീന്ദ്രന്‍ കൊയ്യോടന്‍, എ. കെ. സുധാകരന്‍, കെ. വി. ഭാസ്‌ക്കരന്‍, ടി. കുഞ്ഞികൃഷ്ണന്‍, പി. പി. ചന്ദ്രാംഗതന്‍, ഇ. ബാലകൃഷ്ണന്‍, വി. വി. ഉപേന്ദ്രന്‍, എം. ജി. ജോസഫ്, കയനി ബാലകൃഷ്ണന്‍, കെ. ടി. ഗംഗാധരന്‍, സംസ്ഥാന അപ്പലറ്റ് കമ്മിറ്റി ചെയര്‍മാന്‍ പി. രാഘവന്‍, എം. എം. മൈക്കിള്‍, പി. ലളിത, ഡോ. വി. എന്‍. രമണി, സി. ശ്രീധരന്‍, കെ. നാരായണന്‍, കെ. സി. രാജന്‍, എം. പി. കൃഷ്ണദാസ് പ്രസംഗിച്ചു.