കോഴിക്കോട്: ഫ്ളാറ്റില്‍ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വനിത ഡോ്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന് (24) ആണ് മരിച്ചത്. ബീച്ച് ആശുപത്രിക്ക് സമീപത്തുള്ള ഫ്ളാറ്റില്‍ നിന്നാണ് ഡോക്ടര്‍ താഴെ വീണത്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.
പന്ത്രണ്ടാംനിലയില്‍ നിന്നാണ് ഷദ വീണതെന്നാണ് വിവരം. അപാര്‍ട്മെന്റിലെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷദ റഹ്മാന്. വീഴ്ചയുടെ ശബ്ദംകേട്ട് ഓടിയെത്തിയവര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.