പള്ളിപ്പുറം വാഹനാപകടത്തില്‍ മരിച്ച നവജാത ശിശുവിന്‍റെ അമ്മയും മരിച്ചു

Kerala

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച നവജാത ശിശുവിന്റെ അമ്മയും മരിച്ചു. മണമ്പൂര്‍ സ്വദേശി അനു (23) ആണ് മരിച്ചത്. പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തില്‍ അനുവിന്റെ നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേര്‍ നേരത്തെ മരിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയായിരുന്നു പള്ളിപ്പുറത്ത് നാടിനെ നടുക്കിയ വാഹനാപകടം നടന്നത്. അനുവിന്റെ പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു.