കിഴപറയാര്‍ തറപ്പേല്‍ക്കടവ് റോഡ് നവീകരിക്കുന്നു

Kottayam

കിഴപറയാര്‍: മീനച്ചില്‍ ഭരണങ്ങാനം പഞ്ചായത്തുകളില്‍ കൂടി കടന്നുപോകുന്ന കിഴപറയാര്‍ തറപ്പേല്‍ക്കടവ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വഹിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടില്‍ നിന്ന് 19 ലക്ഷവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച 8 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഈ റോഡിന്റെ ടാറിങ് പണികള്‍ പൂര്‍ത്തീകരിച്ചത്.

സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോയി കുഴിപ്പാല, ലിസമ്മ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലില്‍, മെമ്പര്‍മാരായ റെജി വടക്കേമേച്ചേരില്‍, നളിനി ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.