വായന സംസ്‌ക്കാരത്തിന്‍റെ അടയാളം: മാണി സി കാപ്പന്‍

Kottayam

പാലാ: സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും പുസ്തകങ്ങളുടെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. നിയമസഭ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍ നിന്നും മാണി സി കാപ്പന്‍ എം എല്‍ എ യുടെ പ്രത്യേക വികസനനിധിയില്‍ നിന്നുള്ള മൂന്നു ലക്ഷം രൂപ ഉപയോഗിച്ചു വാങ്ങിയ പുസ്തകങ്ങള്‍ പാലാമണ്ഡലത്തിലെ വിവിധ ഗ്രന്ഥശാലകള്‍ക്കു വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എല്‍ എ.

വായന സംസ്‌ക്കാരത്തിന്റെ അടയാളമാണ്. വായന ഒരിക്കലും ഇല്ലാതാവുകയില്ലെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, റോയി ഫ്രാന്‍സീസ്, സി കെ ഉണ്ണികൃഷ്ണന്‍, അഡ്വ സണ്ണി ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു. മീനച്ചില്‍ താലൂക്കിലെ 38 ലൈബ്രറികള്‍ക്കാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്.