കോട്ടയം: മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിനെ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
സാമൂഹിക സാംസ്‌കാരിക മേഖലകളിലും ആല്മീയ രംഗത്തും ശക്തമായ സാനിധ്യമായി നിലകൊള്ളുന്ന അഭിവന്ദ്യ പിതാവിനെ ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചന്‍ കെ എം, വൈസ് പ്രസിഡന്റ് ബിനു ജോസ്, സ്ഥിരസമിതി അധ്യക്ഷന്മാരായ ജോണിസ് പി സ്റ്റീഫന്‍, ന്യൂജന്റ് ജോസഫ്, മെമ്പര്മാരായ ജസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലടയില്‍, എലിയമ്മ കുരുവിള, മേരി സജി, ബിന്‍സി അനില്‍, റിനി വില്‍സണ്‍ സെക്രട്ടറി സുനില്‍ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ആദരിച്ചത്.
ഉഴവൂര്‍ ഗ്രാമ പഞ്ചായത്തു ഭരണ സമിതി ഒന്നടങ്കം ജനുവരി 3 ന് ഉച്ചയ്ക്കാണ് കോട്ടയത്തെ ബിഷപ്‌സ് ഹൗസിലെത്തിയത്. ജനപ്രതിനിധികള്‍ ഉഴവൂര്‍ പൗരാവലിക്കു വേണ്ടി പിതാവിനെ നേരില്‍ കണ്ട് തങ്ങളുടെ സ്‌നേഹവും പിന്തുണയും ജൂബിലി ആശംസകളും അറിയിച്ചു. മുന്‍ ജില്ലാ പഞ്ചായത്തംഗം ഡോ. ബിജു കൈപ്പാറേടന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.