ഷോര്‍ട്ട് ഫിലിം നിര്‍മാണത്തോടെ വിജ്ഞാന വേനലിന് തിരശീല

Thiruvananthapuram

തിരുവനന്തപുരം: വേനലവധി വിരസമാക്കാതെ അറിവിന്റെ പെരുമഴക്കാലം തീര്‍ത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്നു വന്ന അവധിക്കാല കൂട്ടായ്മ ‘വിജ്ഞാന വേനലി’ന് തിരശീല. കഴിഞ്ഞ ആറു നാള്‍ ആടിയും പാടിയും ചിരിച്ചും കളിച്ചും സന്തോഷവും വിജ്ഞാനവും പങ്കിട്ട കുട്ടിക്കൂട്ടം കഴിഞ്ഞ ദിവസം നടത്തിയ വിജ്ഞാനയാത്രയും ചേര്‍ത്തു വച്ച് ഷോര്‍ട്ട് ഫിലിം നിര്‍മിച്ചാണ് വൈലോപ്പിള്ളി കൂത്തമ്പലത്തിന്റെ പടികളിറങ്ങുന്നത്. കടല്‍ എന്നു പേരിട്ട ഷോര്‍ട്ട് ഫിലിമിന്റെ അരങ്ങിലും അണിയറയിലും ക്യാമ്പിലെ കുട്ടികള്‍ തന്നെയാണ് നേതൃത്വം വഹിച്ചത്. ഷോര്‍ട്ട് ഫിലിം ഉടന്‍ പുറത്തിറക്കും. ക്യാമ്പിന്റെ സമാപന സമ്മേളനം വി.കെ. പ്രശാന്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.