തിരുവനന്തപുരം: വി.സോമശേഖരൻ നാടാർ രചിച്ച ‘ജീവിതമൂല്യങ്ങൾ നല്ല ജീവിതപാഠങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

തിരുവനന്തപുരത്ത് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി മുൻ എം.പി പന്ന്യൻ രവീന്ദ്രനു നൽകിയാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്.
ഷാനവാസ് പോങ്ങനാട്, മാരോസ് ടക്കാക്ക്, പുസ്തക രചയിതാവ് വി. സോമശേഖരൻ നാടാർ, ഡോ. വിളക്കുടി രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.