യോഗ പരിശീലനവും സൗജന്യ രക്ത പരിശോധനയും ഹോമിയോ മെഡിക്കല്‍ ക്യാമ്പും നടത്തി

Kozhikode

ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പന്‍സറിയുടെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനത്തിന്റെയും സൗജന്യ രക്ത പരിശോധനയുടെയും ഹോമിയോ മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ജീവിത ശൈലീ രോഗങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം യോഗയിലൂടെ മരുന്നുകളുടെ ഉപയോഗം കുറക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. പ്രമുഖ സ്ഥാപനമായ ആയഞ്ചേരി തീക്കുനി റോഡിലെ നീതി ഹെല്‍ത്ത് കെയറുമായി സഹകരിച്ചാണ് രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍, ക്രിയാറ്റിന്‍ തുടങ്ങിയ പരിശോധ നടത്തിയത്.

സ്ഥലം മാറിപ്പോകുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എന്‍ രാഗിക്ക് സ്‌നേഹ ഉപഹാരവും ക്യാമ്പില്‍ നല്‍കി. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ലതിക അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, മെമ്പര്‍മാരായ എന്‍ അബ്ദുള്‍ ഹമീദ്, എ സുരേന്ദ്രന്‍, പൊതു പ്രവര്‍ത്തകരായ കണ്ണോത്ത് ദാമോദരന്‍, പി ബാലന്‍, ടി.വി ഭരതന്‍ മാസ്റ്റര്‍, കണ്ടോത്ത് കുഞ്ഞിരാമന്‍, ഇബ്രാഹിം മാസ്റ്റര്‍, മുത്തു തങ്ങള്‍, ഷെഫീഖ് താറോപ്പൊയില്‍, സി ഡി.എസ് ഷിജില, മെഡിക്കല്‍ ഓഫീസര്‍ ഡോ : എന്‍. രാഗി തുടങ്ങിയവര്‍ സംസാരിച്ചു. ഡോ : അഞ്ജലി എസ്. ആര്‍ യോഗാ ക്ലാസും , ഡോ: വിദ്യ കണ്‍സല്‍ട്ടിങ്ങും നിര്‍വ്വഹിച്ചു.