കോഴിക്കോട്: സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നും ഈ മാസം സര്‍വീസ് പൂര്‍ത്തിയാക്കുന്ന നാല്പതു പൊലീസുദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് അസോസിയേഷന്, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് കോഴിക്കോട് സിറ്റി കമ്മറ്റികളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ഉത്തരമേഖല പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ നീരജ് കുമാര്‍ ഗുപ്ത പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര വിതരണവും നിര്‍വഹിച്ചു. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്. പി. പ്രിന്‍സ് അബ്രഹാം, ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. സജീവന്. ടി. എന്നിവര്‍ ഉള്‍പ്പെടെ നാല്‍പ്പത് പൊലീസുദ്യോഗസ്ഥര്‍ ചടങ്ങില്‍ ഉപഹാരം സ്വീകരിച്ചു. കേരള പൊലീസ് അസോസിയേഷന് കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് പി. ആര്. രഘിഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ കെ. ഇ. ബൈജു, അഡിഷണല്‍ എസ്. പി. എല്‍. സുരേന്ദ്രന്, അസിസ്റ്റന്റ് കമ്മിഷണര്‍മാരായ കെ. സുദര്ശന്, പി. ബിജുരാജ്, എ. ഉമേഷ്, കേരള പൊലീസ് ഓഫീസര്‍സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സി. പി. പ്രദീപ്കുമാര്‍, കേരള പൊലീസ് അസോസിയേഷന് സംസ്ഥാന നിര്‍വാഹക സമിതി അംഗം ജി. എസ്. ശ്രീജിഷ് എന്നിവര്‍ സംസാരിച്ചു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി രാജേന്ദ്ര രാജ സ്വാഗതവും കേരള പൊലീസ് അസോസിയേഷന് ജില്ലാ കമ്മറ്റി അംഗം റഷീദ്. കെ. കെ നന്ദിയും പറഞ്ഞു.