“U-GENIOUS ” ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

Kozhikode

കോഴിക്കോട്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കേരളത്തിലെ 8 മുതൽ 12ക്ലാസ്സ്‌ വരെ പഠിക്കുന്ന സ്കൂൾ കുട്ടികൾക്കായി “U-GENIOUS ” ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
2024 ആഗസ്റ്റ്‌ 23 ന് അൽ ഹിന്ദ് കാലിക്കറ്റ് ടവറിൽ വെച്ചാണ് പ്രാരംഭ മത്സരങ്ങൾ നടത്തുക.

ഒരു സ്കൂളിൽ നിന്ന് 4 ടീമുകൾക്ക് പങ്കെടുക്കാം. രണ്ട് പേർ വീതം ടീം ആയിട്ടാണ് മത്സരിക്കുക. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർ മൈസൂരിൽ വെച്ച് നടക്കുന്ന മേഖല മത്സരങ്ങളിലും അതിൽ വിജയിക്കുന്നവർ മുംബൈയിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിലും മാറ്റുരയ്ക്കും.. വിജയിയെ കാത്തിരിക്കുന്നത് 2 ലക്ഷം രൂപയാണ്. കോഴിക്കോട് നടക്കുന്ന പ്രാരംഭ ഘട്ടത്തിൽ 100 സ്‌കൂളുകളിൽ നിന്നുള്ള പ്രാതിനിധ്യം ഉണ്ടായിരിക്കും.. വിശദ വിവരങ്ങൾക്കായി വിളിക്കാം. 7349049473, 7306987019