നവാഗതര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പ്രവേശനോത്സവം

Kozhikode

ആയഞ്ചേരി: ഗ്രാമപഞ്ചായത്തിലെ മംഗലാട് അംഗന്‍വാടിയിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ നവാഗതര്‍ക്ക് വര്‍ണ്ണപ്പൂക്കള്‍ നല്‍കി സ്വീകരിച്ചു. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും കുട്ടികളുടെ സാമൂഹിക വളര്‍ച്ചയുടെയും ആദ്യ പടിയാണ് അംഗന്‍വാടികള്‍. ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്ത് പിഞ്ചുകുട്ടികള്‍ക്കായി ചില വഴിക്കുന്നതെന്ന് മെമ്പര്‍ പറഞ്ഞു. രക്ഷിതാക്കളും കുട്ടികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചടങ്ങ് നട്ടുകാര്‍ക്ക് വര്‍ണ്ണക്കാഴ്ചയായി. നവാസ് ചെട്ട്യാം വീട്ടില്‍, അമ്മത്, അംഗന്‍വാടി ടീച്ചര്‍ റീന, അഫ്‌സത്ത് കാട്ടില്‍, ഹെല്‍പ്പര്‍ ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു