ബംഗളൂരു: തീവണ്ടി അപകടത്തില്‍ മരിച്ചവരോട് അനാദരവും അപമര്യാദയും കാട്ടിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരോടാണ് അപമര്യാദ കാട്ടിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്.
മൃതദേഹങ്ങളോട് അപമര്യാദയായാണ് പെരുമാറുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. മൃതദേഹങ്ങള്‍ മര്യാദയില്ലാതെ ഗുഡ്സ് ഓട്ടോയിലേക്ക് വലിച്ച് എറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.