ഡോ. ഹുസൈന്‍ മടവൂര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

India

ന്യൂഡല്‍ഹി: സൗദി അറേബ്യന്‍ ഹജ്ജ് വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിന്‍ മുഹമ്മദ് അല്‍ റബീഅയുമായി ഡോ.ഹുസൈന്‍ മടവൂര്‍ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സൗദി ഭരണകൂടം മികച്ച രീതിയിലാണ് ഹജ്ജ് സേവനം നടത്തുന്നതെന്നും അത് ഇനിയും മെച്ചപ്പെടുത്തുമെന്നും ഹാജിമാര്‍ക്ക് യാതൊരു പ്രയാസവുമില്ലാതെ ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ഡോ. തൗഫീഖ് പറഞ്ഞു.

ഇന്ത്യയിലെ സൗദി അംബാസിഡര്‍ ഡോ. സാലിഹ് ബിന്‍ അല്‍ ഹുസൈനിയുടെ സാന്നിദ്ധ്യത്തില്‍ എംബസിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ആദ്യമായാണ് സൗദി ഹജ്ജ് വകുപ്പ് മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. സൗദിയിലെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള മുപ്പത്തിയഞ്ച് അംഗ സംഘമാണ് ഇപ്പോള്‍ ഡല്‍ഹിയിലുള്ളത്. ഹജ്ജ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഈ ഉന്നത തല സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യന്‍ ഹാജിമാര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു.