മാനവ ഐക്യത്തിന്‍റെ വിളംബരമാണ് ഹജ്ജ്: ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

Wayanad

മുട്ടില്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യത്യസ്ത ഭാഷക്കാരും വേഷക്കാരും വര്‍ണ്ണ വര്‍ഗ്ഗ ഭേദമന്യേ അടിമയും ഉടമയും രാജാവും പ്രജയും ഒരേ വേഷമണിഞ്ഞ് ഒരൊറ്റ മന്ത്രധ്വനിയുമായി ഏകദൈവത്തെ പ്രകീര്‍ത്തിക്കുന്ന ഹജ്ജിലൂടെ മാനവ ഐക്യത്തിന്റെ വിളംബരമാണ് സാധ്യമാകുന്നതെന്ന് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. ഹജ്ജിനു പോകുന്നവര്‍ക്ക് മുട്ടില്‍ മസ്ജിദു തൗഹീദില്‍ നല്‍കിയ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഡോ. മുസ്തഫ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ജലീല്‍ മദനി, അബ്ദുല്ല മാസ്റ്റര്‍, സൈനുദ്ദീന്‍ വീ ടി, അബ്ദുല്‍ബാരി, അബ്ദുള്‍സലാം കെ എന്നിവര്‍ പ്രസംഗിച്ചു.