കുറിക്ക് കൊള്ളുന്ന പ്രമേയവുമായി ചാട്ടുളി ജൂണ്‍ അവസാനം പ്രദര്‍ശനത്തിനെത്തും

Cinema

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: കുറിക്കുകൊള്ളുന്ന പ്രമേയവുമായി ചാട്ടുളി പ്രദര്‍ശനത്തിനൊരുങ്ങുന്നു. ജൂണ്‍ അവസാനത്തോടെ ചാട്ടുളി പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന്‍ രാജ് ബാബു പറഞ്ഞു. കേരളത്തിലെ ഒരുവിഭാഗം ആദിവാസി സമൂഹത്തിനിടയില്‍ നടക്കുന്ന സംഭവമാണ് ചാട്ടുളിയുടെ പ്രമേയം. ആദിവാസികള്‍ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ആയുധമാണ് ചാട്ടുളി. ലക്ഷ്യം ഉറപ്പാക്കിയാണ് ചാട്ടുളയുടെ പ്രയോഗം. ചാട്ടുളിയേറ്റാല്‍ രക്ഷപ്പെടാനാകില്ല.

ചാട്ടുളിയുടെ കഥയും ചിത്രീകരണവും കൃത്യമായ ലക്ഷ്യത്തിലാണ്. അവസാന മിനുക്കുപണികള്‍ കൂടെ പൂര്‍ത്തിയാകുന്നതോടെ ചിത്രം പ്രദര്‍ശനത്തിന് തയ്യാറാകും. സംവിധായകന്‍ രാജ് ബാബു വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ജയേഷ് മൈനാഗപ്പള്ളിയുടേതാണ് തിരക്കഥയും സംഭാഷണവും. പ്രമോദ് കെ പിള്ള ഡി ഒ പി. അയൂബ് ഖാന്‍ എഡിറ്റിംഗ്. ബിജി ബാല്‍, ജസ്റ്റിന്‍ ഫിലിപ്പോസ് സംഗീതം.

നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചാട്ടുളി നിര്‍മ്മിക്കുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമസ് ഷാ ഫൈസി ഫിലിംസ് നവചേത് ഫിലിംസ് ബാനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, പ്രൊഡക്ഷന്‍ ഡിസൈന്‍ അപ്പുണ്ണി സാജന്‍, ചമയം റഹിം കൊടുങ്ങലൂര്‍, വസ്ത്രലങ്കാരം രാധാകൃഷ്ണന്‍ മാങ്ങാട്, സഹസംവിധാനം രാഹുല്‍ കൃഷ്ണ, ത്രില്‍സ് ബ്രൂസിലി രാജേഷ്, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര, കളറിസ്റ്റ് ലിജു പ്രഭാകരന്‍, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, ശബ്ദം അരുണ്‍ വര്‍മ, ഗാനങ്ങള്‍ എങ്ങണ്ടിയൂര്‍ ചന്ദ്ര ശേഖരന്‍, ആന്റണി പോള്‍, നിഖില്‍ മറ്റത്തില്‍, ഫൈസല്‍ പൊന്നാനി.