കോഴിക്കോട്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലില്‍ വീണ് രണ്ടുകുട്ടികള്‍ മരിച്ചു. കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്ക്കിന് സമീപത്താണ് അപകടമുണ്ടായത്. ഇവിടെ കുട്ടികള്‍ കളിക്കുന്നതിനിടെ ബോള്‍ കടലിലേക്ക് പോയി. ഇത് എടുക്കാന്‍ കടലില്‍ ഇറങ്ങിയപ്പോഴാണ് തിരയില്‍ അകപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. ഒളവണ്ണ സ്വദേശികളായ കുട്ടികളാണ് അപകടത്തില്‍ പെട്ടത്.
കടലില്‍ പോയ ബോള്‍ എടുക്കുന്നതിന് മൂന്ന് പേരായിരുന്നു വെള്ളത്തിലിറങ്ങിയത്. ഇതില്‍ മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മരിച്ച കുട്ടികളെയും കൈയില്‍ കിട്ടിയെന്നും എന്നാല്‍ പിന്നീട് ഒഴുക്കില്‍ പെട്ട് പോകുകയായിരുന്നുവെന്നും കുട്ടികള്‍ പറയുന്നു.