കല്പറ്റ: എം സി എഫ് പബ്ലിക് സ്‌കൂള്‍ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്‌കൂള്‍ ക്യാമ്പസില്‍ ചെടികള്‍ നട്ടും ഭൂമിയുടെ ഏറ്റവും വലിയ ഭീഷണികളിലൊന്നായ പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ കുട്ടികളെ ആഹ്വാനം ചെയ്തും പ്രതിജ്ഞ എടുപ്പിച്ചും അട്ടപ്പാടിയിലെ ഗോപാലകൃഷ്ണന്‍ വിജയലക്ഷ്മി ദമ്പതിമാര്‍.
പരിസ്ഥിതി സംരക്ഷണത്തിലും അനൗപചാരിക വിദ്യാഭ്യാസത്തിലും ജീവിതം സമര്‍പ്പിച്ച ഈ സാരംഗ് ദമ്പതിമാര്‍ കല്പറ്റ ഓയിസ്‌ക ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥികളായി. സ്‌കൂള്‍ മാനേജര്‍ ഡോ. മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഓയിസ്‌ക ചെയര്‍മാന്‍ അഡ്വ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഹാജിറ പി ഒ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പാള്‍ നീതു ജെ ജെ, മുന്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് മാസ്റ്റര്‍, റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍ ലൗലി, സുനിത ശ്രീനിവാസ് എന്നിവര്‍ സംസാരിച്ചു.