പാലാ: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി പാലാ സബ്ജയിലില്‍ അന്തേവാസികളുടെ സഹായത്തോടെ കൃഷിത്തോട്ടം ഒരുക്കിയിരിക്കുകയാണ് ജയില്‍ അധികൃതര്‍. ജയിലിന് പിന്നിലുള്ള 15 സെന്റ് സ്ഥലത്ത് നിന്നിരുന്ന പഴയ കെട്ടിടം പൊളിച്ച സ്ഥലത്താണ് കൃഷിയിടം നിര്‍മ്മിച്ചിരിക്കുന്നത്. കൃഷിയിടത്തിനൊപ്പം പക്ഷി സങ്കേതവും ഒരുക്കിയിട്ടുണ്ട് .ജയിലിലെ ഭക്ഷണ അവശിഷ്ടങ്ങളെ കമ്പോസ്റ്റ് വളമാക്കിയാണ് കൃഷിയുടെ പരിപാലനം. പ്ലാവ് തേക്ക് മഹാഗണി എന്നിവയാണ് മരം ഇനത്തില്‍ നട്ടിരിക്കുന്നത്. പത്തോളം ഇനം പച്ചക്കറി തൈകളും കൃഷിയിടത്തില്‍ ഗ്രോബാഗുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. കൃഷിയിടത്തില്‍ നടന്ന മരം നടീലിന്റെ ഉദ്ഘാടനം എംഎല്‍എ മാണി സികാപ്പന്‍ നിര്‍വഹിച്ചു .
ചടങ്ങില്‍ പല കുടുംബ കോടതി ജഡ്ജ് ഈ ആയൂബ് ഖാന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, കൗണ്‍സിലര്‍ ബിനു പുളിക്കണ്ടം, ബിജി ജോജോ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പച്ചക്കറിത്തെ നടീല്‍ ഉദ്ഘാടനം പാല ആര്‍ഡിയോ രാജേന്ദ്ര ബാബു നിര്‍വഹിച്ചു. മരിയസദനം സന്തോഷ് കൗണ്‍സിലര്‍മാരായ ലിസി കുട്ടി മാത്യു തോമസ് പീറ്റര്‍ ബൈജു കൊല്ലംപറമ്പില്‍ എല്‍ ഡി എഫ് നേതാക്കളായ ബാബു കെ ജോര്‍ജ് , പി കെ ഷാജ കുമാര്‍ , ഷാര്‍ളി മാത്യു ജയില്‍ സൂപ്രണ്ട് സി ഷാജി എന്നിവര്‍ പങ്കെടുത്തു. കൃഷിസ്ഥലത്ത് തൈകള്‍ നടുവാനും കൃഷിസ്ഥലം കാണുവാനുമായി സംഘടന നേതാക്കളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.