പരിസ്ഥിതിദിനത്തില്‍ ഫലവൃക്ഷത്തോട്ടം നിര്‍മ്മിച്ച് എന്‍ സി സി യൂണിറ്റുകള്‍ മാതൃകയായി

Kottayam

പാലാ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 കേരള ഗേള്‍സ് ബറ്റാലിയന്‍ എന്‍ സി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ രാമപുരം എസ് എച്ച് എല്‍ പി സ്‌കൂളില്‍ ഫലവൃക്ഷത്തോട്ടം നിര്‍മ്മിച്ചു. പാലാ അല്‍ഫോന്‍സ കോളജ്, എസ് എച്ച് ജി എച്ച് എസ് രാമപുരം എന്നീ എന്‍ സി സി സബ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ഫല വൃക്ഷത്തോട്ടം നിര്‍മ്മിച്ചത്.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി ആനി സിറിയക് വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ജോബി സെബാസ്റ്റ്യന്‍, ദീപു സുരേന്ദ്രന്‍, ജോഷി ജോസഫ്, അധ്യാപകരായ ബെറ്റ്‌സി മാത്യു, മാഗി ജോസഫ്, സി ജൂവാന, അനു എലിസബത്ത്, ഷെറിന്‍ റാണി മാത്യു, എന്‍ സി സി ഓഫീസര്‍മാരായ ലെഫ് അനു ജോസ്, പ്രിയ കാതറിന്‍ തോമസ്, എന്‍ സി സി കേഡറ്റ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.