പാലാ: ‘ഗ്രീന്‍ എലിക്കുളം, ക്ലീന്‍ എലിക്കുളം’ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ ‘എന്റെ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിക്ക് എലിക്കുളം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. തെരുവോരങ്ങളെ പഴത്തോട്ടവും പൂന്തോട്ടവുമാക്കി മാറ്റുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ഘാടനം മാണി സി. കാപ്പന്‍ എം.എല്‍.എ. എലിക്കുളം അഞ്ചാം മൈലിലെ വഴിയരികില്‍ ചെടി നട്ടുകൊണ്ട് നിര്‍വഹിച്ചു. പാലാ പൊന്‍കുന്നം റോഡില്‍ എലിക്കുളം പഞ്ചായത്തിന്റെ ഭാഗമായ പതിനൊന്ന് കിലോമീറ്ററോളം സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലുമായാണ് തൈകള്‍ നട്ട് പിടിപ്പിക്കുന്നത്. റമ്പൂട്ടാന്‍, പേര, നെല്ലി എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളും അരളി, കോളാമ്പി, ചെമ്പരത്തി എന്നീ ചെടികളുമാണ് നട്ടുപിടിപ്പിക്കുക.
കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൈകള്‍ നടുന്നതും സംരക്ഷിക്കുന്നതും അതതു പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എന്‍. ഗിരീഷ്‌കുമാര്‍,ജോസ് മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വി വില്‍സണ്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷേര്‍ളി അന്ത്യാങ്കുളം, സൂര്യമോള്‍, അഖില്‍ അപ്പുക്കുട്ടന്‍, മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ്, ആശാമോള്‍ , കെ.എം. ചാക്കോ , ജിമ്മിച്ചന്‍ ഈറ്റത്തേട്ട് , അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ. ജെ. അലക്‌സ് റോയ് ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.