പരിസ്ഥിതി പ്രവര്‍ത്തനം പ്രകൃതി സംരക്ഷണത്തിന്

Kozhikode

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: വടകര സെന്റ് ആന്റണിസ് ഗേള്‍സ് ഹൈ സ്‌കൂളും ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സിലും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി പ്രവര്‍ത്തനം നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തവും നല്ല നാളേക്ക് വേണ്ടി നാം ചെയ്യുന്ന സല്‍കര്‍മവും ആകണമെന്ന് സംഗമം ആവശ്യപ്പെട്ടു. നമ്മുടെ മുന്‍ തലമുറ വെച്ച് പിടിപ്പിച്ച മരങ്ങളില്‍ നിന്നും നാം അതിന്റെ ഫലം അനുഭവിക്കുമ്പോള്‍ വരും തലമുറക്കായി മരങ്ങളും ഫല വൃക്ഷ തൈകളും നട്ടു പിടിപ്പിച്ച് ശുദ്ധ വായു ലഭിക്കുന്ന സുന്ദര അന്തരീക്ഷം ഒരുക്കേണ്ടത് നല്ല നാളേക്ക് വേണ്ടി നമ്മുടെ ലക്ഷ്യ മാകണമെന്നും എന്നാല്‍ മാത്രമേ നമ്മള്‍ ഇന്ന് അനുഭവിക്കുന്ന പ്രകൃതി ഗുണങ്ങള്‍ മുന്‍ തലമുറ വരും തലമുറക്കായി കരുതി വെച്ചതാണ് എന്നുള്ള സത്യം ഈ ലോക പരിസ്ഥിതി ദിനത്തില്‍ ഓര്‍ക്കണമെന്നും ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സില്‍ അഖിലേന്ത്യ ട്രഷറര്‍ ഡോ. എ. പി. നൗഷാദ് പറഞ്ഞു.

വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ തൈ നട്ടു കൊണ്ട് നിര്‍വഹിച്ചു. ഹെഡ് മിസ്ട്രസ്സ് സിസ്റ്റര്‍ മരിയ ബെല്ല യോഗത്തിന് സ്വാഗതം ആശംസിച്ചു. പി. ടി. എ പ്രസിഡന്റ് സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ ജി സി ദേശീയ വൈ. പ്രസിഡന്റ് അയൂബ് മാന്നാര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിസ്ഥിതി ദിന സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പരിസ്ഥിതി ദിന സന്ദേശ അവതരണവും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വടയ്ക്കണ്ടി നാരായണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. വൈവിധ്യമാര്‍ന്ന കുട്ടികളുടെ കലാപരിപാടികള്‍ സദസ്സിന് ഭംഗിയേകി സ്‌കൂള്‍ ലീഡര്‍ ഹരിപ്രിയ നന്ദി രേഖപ്പെടുത്തി. സ്‌കൂള്‍ അധ്യാപകര്‍ രക്ഷകര്‍ത്താക്കള്‍, ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയ പരിസ്ഥിതി സ്‌നേഹികളുടെ സാമിപ്യം ചടങ്ങിനെ ധന്യമാക്കി.