പരിസ്ഥിതി ദിനാചരണം നടത്തി

Kottayam

പാല: മാറിയിടം എല്‍ ബി എം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ പരിസ്ഥിതി ദിനാചരണം നടന്നു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാര്‍ വനം വകുപ്പുമായി സഹകരിച്ച് പ്രകൃതിക്ക് ഇണങ്ങിയ തനി നാടന്‍ വൃക്ഷ തൈകള്‍ ആണ് നട്ടുപിടിപ്പിക്കുന്നത്. പ്രദേശത്തെ കര്‍ഷകരെ കൂട്ടു ചേര്‍ത്തു കൊണ്ട് മൂന്നു വര്‍ഷത്തെക്കുള്ള പരിപാലന പ്രവൃത്തികളുടെ ഓഡിറ്റിംഗും കൂടി ചേരുന്നതാണ് പദ്ധതി. ലൈബ്രറി പ്രസിഡന്റ് ഷാജി സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണന്‍, കടപ്ലാമറ്റം ഗവ.ടെക്‌നിക്കല്‍ എച്ച്.എസ്. സൂപ്രണ്ട് ആര്‍. ഉണ്ണികൃഷ്ണന്‍, ജവഹര്‍ RPS പ്രസിഡന്റ് അലക്‌സ് കുരുവിള,വിദ്യാര്‍ത്ഥി ലീഡര്‍ അര്‍ച്ചന തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകരും വിദ്യാര്‍ത്ഥികളുമായി നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. ലൈബ്രറി സെക്രട്ടറി ബേബി.കെ.എം, ലൈബറി കര്‍ഷകവേദി കണ്‍വീനര്‍ ജയ്‌സണ്‍ അബ്രഹാം, കമ്മറ്റിയംഗം ആന്റണി സെബാസ്റ്റ്യന്‍, ലൈബ്രേറിയന്‍ ജോബിന്‍ ജോസഫ് എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.