ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

Kerala

കൊടുവള്ളി: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് വീട്ടില്‍ കക്കോടന്‍ നസീര്‍ (40) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ കിഴക്കോത്ത് പരപ്പാറയില്‍ വെച്ചായിരുന്നു സംഭവം. ശക്തമായമഴക്കിടെയുണ്ടായ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഒരാഴ്ചയ്ക്കിടെ കൊടുവള്ളിയില്‍ രണ്ടാമത്തെയാളാണ് ഇടിമിന്നലേറ്റ് മരിക്കുന്നത്. പിതാവ് : പരേതനായ കുഞ്ഞയമ്മദ് ഹാജി. മാതാവ് : പരേതയായ പാത്തുമ്മ . ഭാര്യ: ഹസ്ബിജ. ഖബറടക്കം പോസ്റ്റ്‌മോമോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചയോടെ പറമ്പത്ത് കാവ് ജുമാ മസ്ജിദില്‍