ഐ എന്‍ ടി യു സി തൊഴിലാളി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചും വിലക്കയറ്റം തടയുക, പെട്രോള്‍, ഡീസല്‍ നികുതി പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി നവീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും വിവിധ തൊഴില്‍ മേഖലകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐ എന്‍ റ്റി യു സി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടും പോത്തന്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി പ്രതിഷേധ സദസ്സ് INTUC ജില്ലാ പ്രസിഡന്റ് വി ആര്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി ജോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ആര്‍ എസ് വിനോദ്മണി, നിയോജകമണ്ഡലം പ്രസിഡന്റ് നൗഷാദ് ഖാന്‍, KPSTA മുന്‍ പ്രസിഡന്റ് എം സലാഹുദ്ദീന്‍, AHSTA പ്രസിഡന്റ് ആര്‍ എസ് അരുണ്‍കുമാര്‍, കെ എസ് യു മുന്‍ ജനറല്‍ സെക്രട്ടറി ബാഹുല്‍കൃഷ്ണ, കിരണ്‍ദാസ്, സാജന്‍ലാല്‍, എ ഷിബി, ഷീജ പണിമൂല, ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു